മട്ടാഞ്ചേരി: ബ്രഹ്മപുരത്തു നിന്നുള്ള ശക്തമായ പുകശല്യം കണക്കിലെടുത്ത്, കൊച്ചിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ദേശീയ മത്സരങ്ങൾ മാറ്റുന്നു . ഏപ്രിൽ 1 ,2 തീയതികളിൽ ഫോർട്ടുകൊച്ചി മഹാത്മാഗാന്ധി കടപ്പുറത്ത് നടത്താനിരുന്ന സൗത്ത് ഇന്ത്യാ ഇന്ത്യൻ സ്റ്റൈൽ ഗുസ്തി മത്സരം മാറ്റി വച്ചതായി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.എം.സലീം അറിയിച്ചു. കൊച്ചിയിലെ മാലിന്യ പുക സംബന്ധിച്ച് ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പങ്കെടുക്കുന്ന മറ്റ് സംസ്ഥാന ടീമുകൾ പുക ശല്യം നിലനിൽക്കുന്ന സാഹചര്യത്തിൽ കൊച്ചിയിലേക്ക് മത്സരത്തിന് വരാൻ ബുദ്ധിമുട്ടുകൾ അറിയിച്ചിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെയാണ് മത്സരം മാറ്റിവെക്കേണ്ടി വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |