കളമശേരി: ജില്ലയിലെ ആയുർവേദ മേഖലയിലെ വിവിധ വിഭാഗം തൊഴിലെടുക്കുന്നവരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള ആയുർവേദ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി. ഐ. ടി. യു. സംസ്ഥാന കമ്മിറ്റി അംഗം കെ.എ. അലി അക്ബർ ഉദ്ഘാടനം ചെയ്തു എം.കെ. മണി അദ്ധ്യക്ഷത വഹിച്ചു. എ.എം. യൂസഫ് , കല്ലറ മോഹൻ ദാസ് , സി. എസ്. എ. കരീം, യാക്കൂബ്, സൗമ്യ രതീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.കെ ബേബി (പ്രസിഡന്റ്) , സൗമ്യ രതീഷ് (സെക്രട്ടറി) ഉൾപ്പെടെ 17 പേരടങ്ങുന്ന കമ്മിറ്റി തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |