കൊച്ചി: ഇന്ത്യൻ അസോസിയേഷൻ ഒഫ് ഗൈനക്കോളജിക്കൽ എൻഡോസ്കോപ്പിസ്റ്റുകളുടെ (ഐ.എ.ജി.ഇ) ദേശീയ സമ്മേളനം നാളെ കൊച്ചി ലേ മെറിഡിയനിൽ ആരംഭിക്കും.
18ന് വൈകിട്ട് ഏഴിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗൈനക്കോളജിക്കൽ എൻഡോസ്കോപ്പിയിലെ ശാസ്ത്ര മുന്നേറ്റങ്ങളെക്കുറിച്ചും നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും മൂന്ന് ദിവസത്തെ സമ്മേളനം ചർച്ച ചെയ്യും. ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള വിദഗ്ദ്ധർ നടത്തുന്ന സങ്കീർണമായ ശസ്ത്രക്രിയകൾ തത്സമയം സമ്മേളന വേദിയിലേയ്ക്ക് പ്രക്ഷേപണം ചെയ്യും. ലൈവ് ഓപ്പറേറ്റീവ് വർക്ക് ഷോപ്പുകൾ ഒന്നര ദിവസം നീണ്ടുനിൽക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ.പോൾ പി.ജി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |