കൊച്ചി: വൈ.എം.സി.എ ഇന്റർ കോർപ്പറേറ്റ് ബാസ്‌കറ്റ്ബാൾ ടൂർണമെന്റിൽ ഫ്രാഗോമാൻ കൊച്ചിക്ക് കിരീടം. വാശിയേറിയ ഫൈനലിൽ ആർ.ആർ.ഡി തിരുവനന്തപുരത്തെ ഫ്രാഗോമാൻ കൊച്ചി തോൽപ്പിച്ചു, 33-42. ടൂർണമെന്റ് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ പി.വി. ബേബി ഉദ്ഘാടനം ചെയ്തു. മാർത്തോമ്മാ എഡ്യുക്കേഷണൽ സൊസെറ്റി പ്രസിഡന്റ് ഫാ. ഡോ.സി.എ വർഗീസ് സമ്മാനദാനം നിർവഹിച്ചു. എറണാകുളം വൈ.എം.സി.എ പ്രസിഡന്റ് അലക്‌സാണ്ടർ എം. ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഡാനയേൽ സി. ജോൺ, തൃക്കാക്കര പ്രൊജക്ട് ചെയർമാൻ കുരുവിള മാത്യൂസ്, ജോസഫ് കോട്ടൂർ, ജോസ് പി. മാത്യ, മാത്യൂസ് ഏബ്രഹാം, മാറ്റോ തോമസ്, ജനറൽ സെക്രട്ടറി ആന്റോ ജോസഫ്, സെക്രട്ടറി മനോജ് ടി. തോമസ് എന്നിവർ സംസാരിച്ചു. അർജുന അവാർഡ് ജേതാവ് ജോർജ് തോമസ് വൈ.എം.സി.എയിൽ പുതുതായി നിർമ്മിച്ച ഷട്ടിൽ ബാഡ്മിന്റൺ കോർട്ട് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |