ആലങ്ങാട്-സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നാടിനായി ആയിരം കുളങ്ങൾ സമർപ്പിക്കുന്ന പദ്ധതിയുടെ കരുമാല്ലൂർ പഞ്ചായത്ത്തല ഉദ്‌ഘാടനം പ്രസിഡന്റ് ശ്രീലത ലാലു നിർവഹിച്ചു. മാർച്ച് 22 ലോക ജല ദിനവുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നാലാം വാർഡ് വലിയപുരക്കൽ ജയദീപിന്റെ പുരയിടത്തിൽ നവീനരീതിയിൽ നിർമിച്ച കുളത്തിൽ 500 കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ടാണ് ഉദ്‌ഘാടനം . വികസനകാര്യ സമിതി അദ്ധ്യക്ഷ ബീന ബാബു, പഞ്ചായത്ത് അംഗങ്ങളായ കെ.എം.ലൈജു, ടി.കെ.അയ്യപ്പൻ, മഞ്ജു അനിൽ , തൊഴിലുറപ്പ് എ.ഇ സൂര്യ, ഓവർസിയർ സീന, തൊഴിലുറപ്പ് മേറ്റ് അമ്പിളി രമേശൻ, ലിബി ജയദീപ് തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |