കൊച്ചി: കൊച്ചി സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രത്തിൽ (സെന്റർ ഫോർ ഐ.പി.ആർ സ്റ്റഡീസ്) ഒഴിവുള്ള റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഐ.പി.ആർ സ്‌പെഷ്യലൈസേഷനോടെ ബിരുദാനന്തര ബിരുദം (എൽ.എൽ.എം) ഉള്ളവർക്ക് അപേക്ഷിക്കാം. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട മേഖലകളിലുള്ള ഗവേഷണ പരിചയം, പി.എച്ച്ഡി, പ്രസിദ്ധീകരണം എന്നിവയുള്ളവർക്ക് മുൻഗണന. പ്രായപരിധി 35 വയസ്. താത്പര്യമുളളവർ കോ-ഓർഡിനേറ്റർ, ഡി.പി.ഐ.ഐ.ടി ചെയർ ഓൺ ഐ.പി.ആർ, സെന്റർ ഫോർ ഐ.പി.ആർ സ്റ്റഡീസ്, കുസാറ്റ് പി.ഒ, കൊച്ചി 682022 (ciprs@cusat.ac.in) എന്ന വിലാസത്തിൽ ഏപ്രിൽ നാലിന് മുമ്പായി അപേക്ഷിക്കണം. വിവരങ്ങൾക്ക് ciprs.cusat.ac.in. ഫോൺ : 04842575174, 2575074
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |