ആലുവ: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആൺകുട്ടികൾക്കായി കീഴ്മാട് പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടിക ജാതി/ പട്ടികവർഗ/ മറ്റ് സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് എന്നിവ ഉൾപ്പെടുന്ന സയൻസ് ഗ്രൂപ്പാണ് നിലവിലുള്ളത്. ജാതി, വരുമാനം (രണ്ട് ലക്ഷം രൂപയിൽ കവിയരുത്), എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റ് എന്നീ സർട്ടിഫിക്കറ്റുകളുടെ നിശ്ചിത പകർപ്പുകൾ സഹിതം ജൂൺ 15ന് വൈകിട്ട് മൂന്നിന് മുമ്പായി അപേക്ഷ സ്ക്കൂളിൽ ലഭിക്കണം. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷണം, താമസസൗകര്യം ഉൾപ്പെടെ മറ്റെല്ലാ പഠന സൗകര്യങ്ങളും സൗജന്യമാണ്. ഫോൺ: 0484 2624115, 0484 2623673, 9446565337.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |