കൊച്ചി: ഓസ്ട്രേലിയയിലെ പഠനവും കുടിയേറ്റവും സംബന്ധിച്ച് നിയമസഹായവും മാർഗനിർദ്ദേശങ്ങളും നൽകുന്നതിന് കൊച്ചിയിൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഓസ്ട്രേലിയൻ സന്നദ്ധ സംഘടനയായ ഇഗ്നെറ്റ് പൊട്ടൻഷ്യൽ ഇൻകോർപ്പറേറ്റുമായി ചേർന്ന് എ.സി.ഇ.ടി മൈഗ്രേഷൻ ഓസ്ട്രേലിയയാണ് ക്ളാസ് സംഘടിപ്പിക്കുന്നത്.
വൈറ്റിലയിലെ ബ്രോഡ്ബീൻ ഹോട്ടലിൽ ഈമാസം 15ന് രാവിലെ 10 മുതലാണ് പരിപാടി. കുടിയേറ്റത്തിന് ഓസ്ട്രേലിയയിൽ ശക്തമായ നിയമങ്ങൾ നിലവിലുണ്ട്. അവ മനസിലാക്കി അനുയോജ്യമായ മേഖല തിരഞ്ഞെടുത്ത് കുടിയേറ്റത്തിന് സഹായിക്കുകയാണ് ലക്ഷ്യമെന്ന് എ.സി.ഇ.ടി സഹ സ്ഥാപകനും പ്രിൻസിപ്പൽ മൈഗ്രേഷൻ കൺസൾട്ടന്റുമായ മാത്യൂസ് ഡേവിഡ്, സഹ സ്ഥാപകൻ സുലാൽ മത്തായി എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |