പറവൂർ: മാനവബോധത്തിന്റെ വെളിച്ചം പകരാൻ ശ്രീനാരായണ ഗുരുദേവൻ രണ്ടുതവണ വന്നിറങ്ങിയ വടക്കുംപുറത്തെ ചരിത്ര പ്രാധാന്യമുള്ള പുഴക്കടവ് കെട്ടിയടച്ചു. 1918ലും 1928ലും ഗുരുദേവൻ ഈ കടവിലാണ് വഞ്ചിയിറങ്ങിത്. പെരിയാറിന്റെ കൈവഴിയായി ഒഴുകുന്ന പുഴയോട് ചേർന്നാണ് ഗുരുദേവന്റെ നിർദ്ദേശപ്രകാരം രൂപീകൃതമായ വടക്കുംപുറം ഈഴവോദയസംഘം.
ഗുരുവിനും സഹോദരൻ അയ്യപ്പനോടുമൊപ്പം സാമൂഹിക പരിഷ്കരണത്തിന് വടക്കുംപുറം പ്രദേശത്ത് നേതൃത്വം നൽകിയ വി.കെ. കേളപ്പനാശാന്റെ പേരിലാണ് പുഴയോരത്ത് സമീപത്തെ റോഡ്. റോഡിന് അവസാനിക്കുന്ന ഭാഗത്തായിരുന്നു ചരിത്രപ്രാധാന്യമുള്ള കടവ്. പുഴയോര സംരക്ഷണത്തിന്റ ഭാഗമായാണ് കടവ് കെട്ടിടയച്ചത്.
കവട് തുറന്ന് പുനർനിർമ്മിക്കണം
കേളപ്പനാശാന്റെ പേരിലുള്ള റോഡിനും ഗുരുദേവൻ വന്നിറങ്ങിയ കടവിനും ഏറെ ചരിത്ര പ്രധാന്യമുണ്ട്. കെട്ടിടയച്ച ഈ കവട് തുറന്ന് കടവിന്റെ പൂർണരൂപത്തിൽ പുനർനിർമ്മിക്കണമെന്ന് വടക്കംപുറം ഈഴവേദയസംഘവും കേളപ്പനാശാൻ ചരിത്ര പഠനകേന്ദ്രവും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല വിശ്വനും നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |