കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഒഫ് എൻജിനീയറിംഗ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജനുവരി 27ന് 'ഗവേഷണ ധാർമ്മികതയും അക്കാദമിക പ്രബന്ധ രചനയും' എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടക്കും. കുസാറ്റ് ഇന്റർനാഷണൽ സ്കൂൾ ഒഫ് ഫോട്ടോണിക്സ് സെമിനാർ ഹാളിൽ നടക്കുന്ന ശില്പശാല കുസാറ്റ് രജിസ്ട്രാർ ഡോ.എ.യു. അരുൺ ഉദ്ഘാടനം ചെയ്യും. യു.ജി.സി ഇൻഫ്ളിബ്നെറ്റ് സീനിയർ സയന്റിസ്റ്റ് കെ. മനോജ്കുമാർ, കുസാറ്റ് അദ്ധ്യാപകരായ ഡോ.ജി. സന്തോഷ് കുമാർ, എം. കൈലാസ് നാഥ് ഡോ. സാം തോമസ്, ഡോ. മധു.എസ്. നായർ, ഡോ.കെ.കെ. അനൂപ് തുടങ്ങിയവർ ക്ലാസുകൾ നയിക്കും. വിവരങ്ങൾക്ക്: 9447579411 രജിസ്ട്രേഷന്; https://forms.gle/e4PZY1wdzouW6WDGA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |