കൊച്ചി: യുവാക്കളിൽ ലഹരി ഉപയോഗം ഇല്ലാതാക്കുകയും കായികമത്സരങ്ങളിലേക്ക് ഇവരെ ആകർഷിക്കുകയും ലക്ഷ്യമിട്ട് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. വല്ലാർപാടം ഭാവന സ്‌പോർട്‌സ് ആൻഡ് ആർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് മേയ് 11 മുതൽ 18 വരെ ഫ്ലഡ് ലൈറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്ന ടൂർണമെന്റ് വിജയികൾക്ക് ജോസഫ് ഡെനോ മെമ്മോറിയൽ എവർ റോളിംഗ് വിന്നേഴ്‌സ് ട്രോഫിയും 50000 രൂപയും റണ്ണേഴ്‌സ് അപ്പിന് ഭാവന എവർ റോളിംഗ് ട്രോഫിയും 25000 രൂപ ക്യാഷ് അവാർഡും ലഭിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ 31ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടുക. ഫോൺ: 9895601776, 8921972016, 8075116382, 7907813168.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |