കൊച്ചി: സൊസൈറ്റി ഒഫ് കൊറോണറി സർജൻസ് ഇന്ത്യ (എസ്.സി.എസ്) യുടെ നാലാമത് വാർഷിക സമ്മേളനം കൊച്ചിയിൽ സംഘടിപ്പിച്ചു. യു.കെ ബ്രിസ്റ്റൽ മെഡിക്കൽ സ്‌കൂൾ കാർഡിയാക് സർജറി ഡയറക്ടർ പ്രൊഫ. ജിയാനി എഞ്ചലിനിയും ജർമ്മനിയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ കാർഡിയോതൊറാസിക് സർജറി ചെയർമാൻ പ്രൊഫ. ടോർസ്റ്റൺ ഡോൺസും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഓർഗനൈസിംഗ് സെക്രട്ടറി ഡോ. പ്രവീൺ വർമ്മ, കോൺഫറൻസ് ചെയർമാൻ ഡോ. ശിവ് നായർ, പ്രൊഫ ഡൂൺസ്, എസ്.സി.എസ് പ്രസിഡന്റ് ഡോ. ചന്ദ്രശേഖർ പത്മനാഭൻ, സെക്രട്ടറി ഡോ. സഞ്ജീത് പീറ്റർ, ഡോ. ലോകേശ്വര ആർ. സജ്ജ, ഡോ. പ്രദീപ് നാരായൺ, ഡോ. കിരുൺ ഗോപാൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |