കൊച്ചി: കുർബാനയെ ചൊല്ലിയുള്ള വാക്പോര് എറണാകുളം അങ്കമാലി അതിരൂപതയിൽ മുറുകി. ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ അതിരൂപതാ നേതൃത്വം വെട്ടിലായി. കുർബാന സംബന്ധിച്ച സമവായവും വൈദികരെ സംരക്ഷിക്കാനുമുള്ള ജോസഫ് പാംപ്ലാനിയുടെ നീക്കം അനുവദിക്കില്ലെന്ന് വൺ കുർബാന വൺ ചർച്ച് മൂവ്‌മെന്റ് ഭാരവാഹികൾ അറിയിച്ചു. വിശ്വാസികളുടെ സഭാസ്‌നേഹത്തെ ചോദ്യം ചെയ്ത മീഡിയ കമ്മിഷൻ സെക്രട്ടറി ഫാ. ആന്റണി വടക്കേക്കരയുടെ പ്രസ്താവനയെ നേതാക്കൾ അപലപിച്ചു. ജോസഫ് പാപ്ലാനി ഒപ്പുവയ്ക്കാത്ത പ്രസ്താവന പ്രസിദ്ധീകരിച്ച അതിരൂപത കൂരിയ ചാൻസലർ ഫാ. ജോഷി പുതുവയെ മാറ്റണമെന്ന് അതിരൂപത സംരക്ഷണ സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ ആവശ്യപ്പെട്ടു. കൂരിയ പുറപ്പെടുവിക്കുന്ന ഒരു കല്പനയും പാലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |