കൊച്ചി: രാജ്യത്തെ ഒന്നരക്കോടി കർഷകരുമായി കാർഷിക ശാസ്ത്രജ്ഞരും വിദഗ്ദ്ധരും നേരിട്ട് സംവദിക്കുന്ന 'വികസിത കൃഷി സങ്കല്പ് അഭിയാൻ’
പദ്ധതിയിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സി.എം.എഫ്.ആർ.ഐ) ഭാഗമാകും. 29ന് തുടങ്ങി ജൂൺ 12 വരെ നീളുന്ന ക്യാമ്പയ്‌നിൽ ശാസ്ത്രജ്ഞരും വിദഗ്ദ്ധരും ഉദ്യോഗസ്ഥരും രാജ്യത്തുടനീളമുള്ള കർഷകരെ നേരിൽ കാണുകയും കൃഷി മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യും.
കേന്ദ്ര കൃഷി മന്ത്രാലയവും ഐ.സിഎ.ആറും സംസ്ഥാന സർക്കാരുകളുമായി സഹകരിച്ചാണ് പദ്ധതി. രാസവളങ്ങളുടെ സന്തുലിതമായ ഉപയോഗം, പ്രാദേശിക സാഹചര്യങ്ങൾ മനസിലാക്കൽ, ഗുണനിലവാരമുള്ള വിത്തുകളുടെ ഉപയോഗം തുടങ്ങി ഉല്‍പദാന ക്ഷമത കൂട്ടുന്നതിനാവശ്യമായ കാര്യങ്ങൾ കർഷകകരുമായി പങ്കുവയ്‌ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |