കൊച്ചി: ക്രൈസ്തവ സ്ഥാപനങ്ങളും മിഷനറിമാരും ആക്രമിക്കപ്പെടുന്നതിൽ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.ആർ.എൽ.സി.സി) ആശങ്കയും പ്രതിഷേധവും അറിയിച്ചു. ഒഡീഷയിലെ സമ്പൽപൂരിൽ 90 വയസുകാരൻ ഉൾപ്പെടെ രണ്ടു വൈദികരെ ആക്രമിച്ചതിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയാറാകണം. അക്രമണങ്ങളിലൂടെ ഭയപ്പെടുത്തി മിഷനറിമാരെ പിന്മാറ്റാനുള്ള ശ്രമങ്ങൾ രാജ്യത്തിന്റെ മതേതരസ്വഭാവത്തിന് കളങ്കമേല്പിക്കും. സമ്പൽപൂരിൽ അക്രമത്തിന് വിധേയരായ വൈദികർ കേരളത്തിൽ ചികത്സയിലാണ്. ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്ന് സമുദായ വക്താവ് ജോസഫ് ജൂഡും ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറയും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |