കൊച്ചി: ഹൃദയാഘാതങ്ങളിൽ ജീവൻ രക്ഷിക്കാൻ പ്രാഥമിക ശുശ്രൂഷയുടെ പ്രാധാന്യം വിവരിക്കുന്ന സിനിമ 100 ദിവസം 100 പ്രദർശനങ്ങൾക്ക് ഒരുങ്ങുന്നു. ഫോർ യു എന്ന സിനിമയാണ് സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ പ്രദർശിപ്പിക്കുന്നത്. രഘാനാഥ് എൻ.ബി. രചനയും സംവിധാനവും നിർവഹിച്ച സിനിമ ആവിഷ്‌കാര ഡിജിറ്റൽ സിനിമയാണ് നിർമ്മിച്ചത്. ഹൃദയാഘാതമുണ്ടാകുമ്പോൾ നൽകുന്ന കാർഡിയോപൾമണറി റെസസിറ്റേഷൻ (സി.പി.ആർ) വിവരിക്കുന്നതാണ് സിനിമ.
വിരമിച്ച അദ്ധ്യാപകനായ വേണുവിന്റെ ഭാര്യ കുഴഞ്ഞുവീണു മരിക്കുന്നു. മരണകാരണം അന്വേഷിക്കുന്ന അദ്ദേഹം സി.പി.ആറിലൂടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്ന് തിരിച്ചറിയുന്നു. സി.പി.ആറിന്റെ പ്രചാരണത്തിന് ഇറങ്ങുന്നതാണ് ഇതിവൃത്തം. 23ന് വിവിധ സ്ഥലങ്ങളിൽ പ്രദർശനം ആരംഭിക്കുമെന്ന് രഘുനാഥ് എൻ.ബി. പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |