മൂവാറ്റുപുഴ: പായിപ്രയിലെ മൊബൈൽ ടവർ നിർമ്മാണകമ്പനിയിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുളവൂർ പെരുമറ്റം കുളുമാരി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന തൊടുപുഴ വേങ്ങല്ലൂർ ചെനക്കരക്കുന്നേൽ നിബുൻ അസീസിനെയാണ് (വലിയ അപ്പു 38) മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ ആലപ്പുഴയിലെ ഒളിസങ്കേതത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. നാലു മാസം മുമ്പാണ് നിബുൻ കാപ്പ കഴിഞ്ഞ് ജില്ലയിൽ പ്രവേശിച്ചത്. അന്വേഷണസംഘത്തിൽ എസ്.ഐമാരായ വിഷ്ണു രാജു, പി .സി ജയകുമാർ, സീനിയർ സി.പി.ഓമാരായ എം അജന്തി, കെ.എ അനസ്, രഞ്ജിത് രാജൻ എന്നിവരാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |