
കൊച്ചി: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ രജിസ്ട്രേഷൻ കാലാവധി 16 വരെ നീട്ടി.അടിസ്ഥാന കോഴ്‌സ്, അഡ്വാൻസ്ഡ് കോഴ്സ് രണ്ട് ഭാഗങ്ങളായി എസ്.സി.ഇ.ആർ.ടി പരിഷ്‌കരിച്ച സിലബസോടൊണ് കോഴ്സ്. മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസു കഴിഞ്ഞ ആർക്കും ചേരാം. തുല്യതാ കോഴ്സാണ്. 60 മണിക്കൂർ മുഖാമുഖവും 30 മണിക്കൂർ ഓൺലൈനുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്‌സിന്റെ ക്ലാസുകൾ. രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. kslma.keltrone.in എന്ന സൈറ്റിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക് :0484-2426596,9496877913, 9447847634
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |