കാക്കനാട്: കൈരളി പുലയർ മഹാസഭ ജില്ലാ സമ്മേളനം നടത്തി. സംസ്ഥാന പ്രസിഡന്റ് എം.ടി.ശിവൻ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നവർ ജാതി സംവരണത്തെ അപമാനിക്കാൻ ശ്രമിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് എം.ടി. ശിവൻ പറഞ്ഞു. ഇടത്-വലത് ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്ഥാനമാനങ്ങളിൽ മുന്നോക്ക സംവരണമാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പി.കെ. ശശി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. രമേശൻ, ജില്ലാ സെക്രട്ടറി ടി.കെ. ജോഷി, നേതാക്കളായ ടി.പി. ഷാജി, കെ.കെ. സന്തോഷ്, കെ.കെ. ബാബു, സി.കെ. സുധാകരൻ, തിലകൻ വാണിയക്കാട് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. സന്തോഷ്, എൻ.കെ.രമേശൻ, പി.ടി. ദേവരാജൻ, പി.കെ. ശശി, കെ.കെ. ബാബു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |