കൊച്ചി: ജില്ലയിൽ ഇതുവരെ 19,576 പേർ പ്ലസ് വൺ പ്രവേശനം നേടി. രണ്ടാംഘട്ട അലോട്ട്മെന്റിൽ 1800 പേർക്കാണ് പ്രവേശനം നേടാനായത്. 1,539 പേർ ഹയർ ഓപ്ഷൻ നൽകിയ സ്‌കൂളുകളിൽ പ്രവേശനം നേടി. 24,578 സീറ്റുകളിലേക്കാണ് നിലവിൽ അലോട്ട്മെന്റ് നടക്കുന്നത്. 5,002 സീറ്റുകൾ ഒഴിവുണ്ട്. മറ്റു ജില്ലകളിൽ നിന്നുള്ളതുൾപ്പെടെ 38,687 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ തവണ 32,225 പേരാണ് പ്ലസ് വണ്ണിൽ അഡ്മിഷൻ നേടിയത്. ഇത്തവണ അപേക്ഷിച്ചതിൽ 34,057 പേർ എസ്.എസ്.എൽ.സി വിജയികളും 3,357 പേർ സി.ബി.എസ്.ഇ വിജയികളും 372 പേർ ഐ.സി.എസ്.ഇ വിജയികളുമാണ്. 694 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും അന്യ സംസ്ഥാനങ്ങളിലെ ടെക്‌നിക്കൽ സ്ട്രീമിൽ നിന്നുള്ളവരുമാണ്. 16നാണ് മൂന്നാം ഘട്ട അലോട്ട്‌മെന്റ്. 18ന് ക്ലാസുകൾ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |