തൃപ്പൂണിത്തുറ: പ്രശസ്ത നാടകകൃത്ത് തിലകൻ പൂത്തോട്ടയുടെ വരൂ കഞ്ഞി കുടിച്ചിട്ട് പോകാം എന്നനാടക കൃതിയുടെ കവർപേജ് പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ചിത്രകാരൻ ബിനുരാജ് കലാപീഠം പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാലാ പ്രസിഡന്റ് ഡോ. വി. എം.രാമകൃഷ്ണൻ നൽകി പ്രകാശനം നിർവഹിച്ചു. പുസ്തക പ്രകാശന സംഘാടകസമിതി ചെയർമാൻ കെ.ആർ. ബൈജു അദ്ധ്യക്ഷത വഹിച്ചു. പറവൂർ രംഗനാഥൻ, വി. ആർ. മനോജ്, പുരു പൂത്തോട്ട, പി.പി. നിതിൻ, റെജിമോൻ പൊക്കപ്പുറം, പെരുമ്പളം ഷാജി, എം. ജി. സിബി, പി.എം. അജിമോൾ, സുലേഖ ശിവദാസ്, പി. കെ. പുരുഷോത്തമൻ, ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |