പള്ളുരുത്തി: കണ്ണമാലി പുത്തൻതോട് മുതൽ മാനാശേരി വരെ കടൽ കയറ്റത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ മനുഷ്യ തടയണ തീർത്ത് പ്രതിഷേധിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. പി.പി.ജേക്കബ്, എം.ആർ അഭിലാഷ്, ജോൺ പഴേരി, എം.പി.ശിവദത്തൻ, ഷാജി കുറുപ്പശ്ശേരി, വി. ടി. ആന്റണി, ജോഷി ആന്റണി, ജോസഫ് മാർട്ടിൻ, പ്രശാന്ത് ജോസഫ്, പി.എ.ബാബു, എ.സി. ക്ലാരൻസ്, ശ്രീനി എസ്. പൈ, പി.എ സഗീർ, ജിനു കെ. വിൻസന്റ്, ആന്റണി വാലന്റൈൻ, കെ.ജെ. ബാസ്റ്റിൻ, ഗ്രേസി ജസ്റ്റിൻ, ജേക്കബ് പൊന്നൻ, സി.എക്സ് ജൂഡ്, പ്രേം ജോസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |