കൊച്ചി: വിധവകളെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കാനും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന ജനശക്തി വിധവാസംഘം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വിധവാദിനാചരണം സംഘടിപ്പിച്ചുു. ഗ്രാമസരാജ് ഫൗണ്ടേഷൻ ചെയർമാനും വിധവാസംഘം ഉപദേശകസമിതി ചെയർമാനുമായ എം.എൻ. ഗിരി ഉദ്ടനം ചെയ്തു. വിധവാ സംഘം സംസ്ഥാന പ്രസിഡന്റ് ആലീസ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എസ് ഹീര, വി.ആർ ജയശ്രീ, കെ.എസ് വനജ, ലീല, ശാന്ത, ഷഹീറ, ആരിഫ, ശാന്ത എന്നിവർ സംസാരിച്ചു. വിധവകളുടെ ക്ഷേമത്തിനും സ്വയംപര്യാപ്തതയ്ക്കും ശാക്തീകരണത്തിനും പിന്തുണ നൽകുന്നതിനുമായി ഐക്യരാഷ്ട്രസഭയാണ് എല്ലാവർഷവും ജൂൺ 23 അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |