കൊച്ചി: കേരള മാരിനേഴ്‌സ് സൊസൈറ്റി കൊച്ചി മർക്കന്റൈൽ മറൈൻ ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് നാവിക ദിനാഘോഷം സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് നാലിന് വെല്ലിംഗ്ടൺ ഐലൻഡിലെ മർച്ചന്റ് നേവി ക്ലബ്ബിൽ സംഘടിപ്പിക്കുന്ന പരിപാടി മുൻ ഗോവ പോർട്ട് ചെയർമാൻ ഡോ. ജോസ് പോൾ ഉദ്ഘാടനം ചെയ്യും.
കൊച്ചി എം.എം.ഡി പ്രിൻസിപ്പൽ ഓഫീസർ ജെ. സെന്തിർ കുമാർ മുഖ്യപ്രഭാഷണം നടത്തും. കഴിഞ്ഞിടെ നടന്ന കപ്പലപകടങ്ങളിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയ നാവികരെ ചടങ്ങിൽ ആദരിക്കും. പരിപാടിയോടനുബന്ധിച്ച് സംഗീത വിരുന്നും നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. മാരിനേഴ്‌സ് സൊസൈറ്റി സെക്രട്ടറി ക്യാപ്ടൻ ബെന്നി കൊല്ലശാണി, പ്രസിഡന്റ് ക്യാപ്ടൻ സർദാർ കണ്ടത്തിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |