കൊച്ചി : ശാന്തിഗിരി ആശ്രമത്തിൽ നിന്നുള്ള 'സൗഖ്യം" കർക്കടക കഞ്ഞി കിറ്റ് വിതരണം ആരംഭിച്ചു. ജില്ലാതല വിതരണോദ്ഘാടനം ഉമാ തോമസ് എം.എൽ.എ നിർവഹിച്ചു. എറണാകുളം ബ്രാഞ്ച് ആശ്രമം ചീഫ് ജനനി കല്പന ജ്ഞാനതപസ്വനി ആദ്യകിറ്റ് എം.എൽ.എയ്ക്ക് നൽകി. എറണാകുളം ആശ്രമം കോ-ഓർഡിനേഷൻ ഹെഡ് സ്വാമി തനിമോഹൻ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി അംഗം അഡ്വ.കെ.ചന്ദ്രലേഖ, ശാന്തിഗിരി വിശ്വ സാംസ്‌കാരിക നവോത്ഥാനകേന്ദ്രം പബ്ലിക് റിലേഷൻസ് കൺവീനർ പാറപ്പുറം രാധാകൃഷ്ണൻ, പബ്ലിസിറ്റി കൺവീനർ ഉണ്ണി മലയിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |