തൊഴിലാളികൾ ആലപ്പുഴയിലേക്ക് പോകേണ്ടി വരും
വൈപ്പിൻ: എറണാകുളം, തൃശൂർ ജില്ലകൾക്കായുള്ള കേരള കയർതൊഴിലാളി ക്ഷേമിധി ബോർഡ് റീജിയണൽ ഓഫീസ് ആലപ്പുഴ ജില്ലയിലേക്ക് മാറ്റാൻ ശ്രമം. തൊഴിലാളികളും പെൻഷൻകാരും ഉൾപ്പെടെ 3000ൽ ഏറെ സാധാരണക്കാരുടെ ആശ്രയമാണ് പറവൂരിലെ മേഖലാ ഓഫീസ്. ഓഫീസ് പൂട്ടിയാൽ ഇവർക്ക് ക്ഷേമനിധി വിഹിതം അടയ്‌ക്കാനുൾപ്പെടെ ആലപ്പുഴ ജില്ലയിലേക്ക് പോകേണ്ടിവരും. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഓഫീസ് നിറുത്തലാക്കുന്നതെന്നാണ് വിശദീകരണം. നഗരസഭാ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിന് വൈദ്യുതി ഉൾപ്പെടെ 4000 രൂപ മാത്രമാണ് പ്രതിമാസച്ചെലവ്.
തൊഴിലാളികളുടെ ആശങ്കകൾ
1. ഒരു വർഷം അര ലക്ഷത്തിന്റെ ചെലവ് ഇല്ലാതാക്കാൻ പാവപ്പെട്ട ആയിരക്കണക്കിനു പേരെ ബലിയാടാക്കേണ്ടതുണ്ടോ എന്ന് തൊഴിലാളികൾ ചോദിക്കുന്നു
2. കയർത്തൊഴിലാളി ക്ഷേനിധി ബോർഡിന്റെ പ്രവർത്തനങ്ങളെല്ലാം കമ്പ്യൂട്ടർവത്കരിച്ചുവെന്നത് ശരിയല്ലെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടി.
3. തൊഴിലാളികളുടെ വിഹിതമോ ധനസഹായ അപേക്ഷകളോ ഓൺലൈനിലൂടെ സമർപ്പിക്കാൻ സാഹചര്യമുണ്ടായിട്ടില്ല.
5. തൊഴിലാളികൾ ക്ഷേമനിധി വിഹിതം അടയ്‌ക്കുന്നത് മുടങ്ങിയാൽ സ്വാഭാവികമായും ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തവരായി മാറും.
6. ഇത്രയേറെ ദൂരം സഞ്ചരിച്ച് വിഹിതം അടയ്ക്കുന്നത് അപ്രയോഗികമായതിനാൽ ഫലത്തിൽ ഇവർ ക്ഷേമനിധി ബോർഡിൽ നിന്ന് പുറത്താകും.
7. മാസത്തിലൊരിക്കൽ ജില്ലയിൽ കളക്ഷൻ ക്യാമ്പ് നടത്താമെന്ന് പറയുന്നത് പ്രയോഗികമല്ല.
എട്ടു കിലോമീറ്റർ
പരിധിയിൽ രണ്ട് ഓഫീസ്
ആലപ്പുഴ ജില്ലയിൽ പലയിടത്തും കയർതൊഴിലാളി ക്ഷേമിധി ബോർഡ് ഓഫീസുകളുണ്ട്. ഇതിൽ രണ്ടെണ്ണം പ്രവർത്തിക്കുന്നത് കേവലം എട്ട് കിലോമീറ്റർ പരിധിക്കുള്ളിലാണ്. രണ്ട് ഓഫീസുകൾ ഒന്നാക്കിയാൽ തന്നെ പറവൂർ ഓഫീസ് ഇല്ലാക്കുന്നതിന്റെ ഇരട്ടിയെങ്കിലും ചെലവ് ചുരുക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടുന്നു. കയർ തൊഴിലാളികളുമായോ അവരുടെ യൂണിയനുകളുമായോ കയർ സഹകരണ സംഘങ്ങളുമായോ കൂടിയാലോചന നടത്താതെയാണ് ഓഫീസ് നിറുത്തലാക്കാനുള്ള നീക്കം. കയർ വകുപ്പിന്റെ മന്ത്രി എറണാകുളം ജില്ലക്കാരനായിട്ടും തങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നില്ല എന്നാണ് തൊഴിലാളികൾ പരാതിപ്പെടുന്നത്.
കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസ് ആലപ്പുഴ ജില്ലയിലേക്ക് മാറ്റുന്നതിനോട് യോജിപ്പില്ല. ഓഫീസ് നിലനിർത്താൻ സർക്കാർ നടപടി സ്വീകരിക്കണം.
പി. ബി സജീവൻ
സംസ്ഥാന കമ്മറ്റി അംഗം
കേരള കയർ തൊഴിലാളി സെന്റർ (സി ഐ ടി യൂ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |