പള്ളുരുത്തി: ചെല്ലാനത്തിന്റെ പച്ചക്കറി കൃഷിക്കായി ചെല്ലാനം കാർഷിക- ടൂറിസം വികസന സൊസൈറ്റി നടപ്പിലാക്കുന്ന നാടൻ പച്ചക്കറി വിത്ത് ബാങ്ക് പദ്ധതിയിൽ തീരദേശത്തിന് അനുയോജ്യമായ പരമ്പരാഗത പച്ചക്കറി വിത്തുകളുടെ വിതരണം നടത്തി. ആലപ്പുഴ ജില്ലയിലെ തുറവൂർ, പട്ടണക്കാട് പ്രദേശങ്ങളിലെ കർഷകരിൽ നിന്നാണ് നാടൻ വിത്തുകൾ ശേഖരിച്ചിട്ടുള്ളത്. ചെല്ലാനം വിൻ സെന്ററിൽ നടന്ന ചടങ്ങിൽ 150 ൽപ്പരം സ്വയാശ്രയ സംഘങ്ങൾക്കുള്ള വിത്തുകൾ വിൻ സൊസൈറ്റി ഡയറക്ടർ സിസ്റ്റർ ആലീസ് ലൂക്കോസിന് നൽകി വിത്ത് വിതരണം സൊസൈറ്റി പ്രസിഡന്റ് അഡ്വ. കെ.എക്സ്. ജൂലപ്പൻ ഉദ്ഘാടനം ചെയ്തു. പി.എൻ. രവീന്ദ്രൻ, ആനി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |