അങ്കമാലി:ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി അങ്കമാലിയിൽ പുതിയ അദ്ധ്യയന വർഷത്തിന് തുടക്കം. പുതുതായി ആരംഭിച്ച നാലുവർഷ ബിരുദ കോഴ്സുകളുടെ പ്രവേശനോത്സവം എറണാകുളം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും ഡെപ്യൂട്ടി കളക്ടറുമായ വിനോദ് രാജ് ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യൽ സുപ്പീരിയർ മേരി മാതാ പ്രൊവിൻസ് ഡോ. അലക്സ് ചാലങ്ങാടി പരിപാടിയിൽ അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ ഫാ. ജോണി ചാക്കോ മംഗലത്ത് , ഫാ. മാത്യു മാളിയേക്കൽ , അദ്ധ്യാപകനായ അസിസ്റ്റന്റ് പ്രൊഫസർ സനിൽകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |