പള്ളുരുത്തി: ഇംഗ്ലണ്ടുകാരനായ ജോൺ നിക്കോളാസ് ഫ്രാൻസനും (നിക്ക്) ഭാര്യ ആനും തങ്ങളുടെ യാത്രാബോട്ട് എന്ന സ്വപ്നം പൂർത്തിയാക്കി. ഇടക്കൊച്ചിയിലെ യാഡിലാണ് നിക്കിന്റെ സ്വപ്നം പൂവണിഞ്ഞത്.
ഇംഗ്ലണ്ടിൽ ബോട്ട് നിർമ്മാണം ചെലവേറിയതിനാൽ, ഇന്ത്യയിൽ ബോട്ട് നിർമ്മാണം പൂർത്തിയാക്കാമെന്ന് കരുതിയാണ് നിക്ക് ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽ പലയിടത്തും അന്വേഷണങ്ങൾ നടത്തിയ ശേഷം, ജലയാനങ്ങൾ നിർമ്മിക്കുന്നതിൽ പ്രഗത്ഭരായ കൊച്ചിയിലെത്തി.
ഇടക്കൊച്ചിയിലെ ദരിയ മറൈൻ എൻജിനിയറിംഗ് സർവീസസ് എന്ന ബോട്ട് നിർമ്മാണ സ്ഥാപനത്തെയാണ് നിക്ക് ബോട്ട് നിർമ്മിക്കാനായി ചുമതലപ്പെടുത്തിയത്. ആറ് മാസം കൊണ്ടാണ് ദരിയ മറൈൻ ബോട്ടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. നിക്കിന്റെ മനസിലുണ്ടായിരുന്ന ആശയങ്ങൾക്കനുസരിച്ച് ദരിയ മറൈൻ ബോട്ടിന് രൂപം നൽകി. നിർമ്മാണ ജോലികൾ ചിട്ടയായി പൂർത്തിയാക്കി. ബോട്ട് നിർമ്മാണ സമയത്ത് ഇംഗ്ലണ്ടിലേക്ക് മടങ്ങാതെ ആറു മാസത്തോളം നിക്ക് കൊച്ചിയിൽ തന്നെ തങ്ങി. ഇവിടെ നിന്ന് നിക്ക് നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ദരിയ മറൈനിലെ ജോലിക്കാർ ബോട്ട് നിർമ്മാണം പൂർത്തിയാക്കിയത്.
ലോകോത്തര നിർമ്മാണം
ലോകോത്തര നിലവാരത്തിലാണ് ഈ ബോട്ട് നിർമ്മിച്ചിരിക്കുന്നത്. ബോട്ടിന്റെ നിർമ്മാണവും പരീക്ഷണവും പൂർത്തിയാക്കി, ബോട്ട് കൊച്ചിയിൽ നിന്ന് ശ്രീലങ്ക വഴി ഇംഗ്ലണ്ടിലെത്തിക്കും.
കൊച്ചിയിലെ പസഫിക് ഓഷ്യൻ ലോജിസ്റ്റിക്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന ഷിപ്പിംഗ് കമ്പനിയാണ് ഇംഗ്ലണ്ടിൽ ബോട്ടെത്തിക്കുക. കഴിഞ്ഞ ദിവസം ബോട്ട് കപ്പൽ മാർഗം കൊച്ചിയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് തിരിച്ചു. നിക്ക് കൊച്ചിയിൽ നിന്ന് വിമാനമാർഗം ഇംഗ്ലണ്ടിലേക്ക് മടങ്ങി.
ബോട്ട് നിർമ്മാണം നടത്തിയ ദരിയ മറൈൻ കമ്പനി തികഞ്ഞ ഉത്തരവാദിത്തത്തോടെ തന്റെ മനസിലുണ്ടായിരുന്ന ബോട്ട് നിർമ്മിച്ച് നൽകി
നിക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |