കൊച്ചി: ലൈഫ് ഇൻഷ്വറൻസ് എടുക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ലൈഫ് ഇൻഷ്വറൻസ് കൗൺസിൽ പ്രചാരണം സംഘടിപ്പിക്കും. ഏറ്റവുമാദ്യം ലൈഫ് ഇൻഷ്വറൻസ് (സബ്‌സെ പെഹ്‌ലെ ലൈഫ് ഇൻഷ്വറൻസ് ) എന്ന പരിപാടിയിൽ ഇൻഷ്വറൻസ് പരിരക്ഷയുടെ ബോധവത്കരണം നടത്തും. 24 ലൈഫ് ഇൻഷ്വറൻസ് കമ്പനികളുടെ കൂട്ടായ്മയായ ലൈഫ് ഇൻഷ്വറൻസ് കൗൺസിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാമമാത്രമായ തുകയ്ക്ക് പകരം കുടുംബത്തിന്റെ മുഴുവൻ ആവശ്യങ്ങൾക്കും പര്യാപ്തമായ ഇൻഷ്വറൻസ് എടുക്കാനാണ് പ്രേരിപ്പിക്കുക. രാജ്യത്തെ 90 ശതമാനം യുവാക്കൾക്കും ലൈഫ് ഇൻഷ്വറൻസിനെപ്പറ്റി കൃത്യമായ ധാരണയില്ലെന്ന് പൂണെ ആസ്ഥാനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഏജിംഗ് (എൻ.ഐ.എ) നടത്തിയ പഠനത്തിൽ പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |