പാലാ : വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തിയ അത്തപ്പൂക്കള മത്സരം മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. പാലാ ചാപ്റ്റർ പ്രസിഡന്റ് അഡ്വ.സന്തോഷ് മണർകാട് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരി സിജിത അനിൽ, ചാപ്റ്റർ സെക്രട്ടറി ബെന്നി മൈലാടൂർ, തിരുകൊച്ചി പ്രോവിൻസ് പ്രസിഡന്റ് വി.എം അബ്ദുള്ള ഖാൻ, ചെയർമാൻ കെ. ആർ രവീന്ദ്രൻ,ഉണ്ണി കുളപ്പുറം, ജോർജ് വലിയപറമ്പിൽ, അഡ്വ.എസ് അഭിജിത്ത്, വിജി, ഐഷാ ജഗദീഷ്, ബഷീർ തേനമ്മാക്കൽ, ഹരി മേലേട്ട്, അഗസ്റ്റിൻ വാഴക്കാമല, മാർട്ടിൻ വമ്പോത്തനാൽ, സെബി പറമുണ്ട എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |