കൊച്ചി: കേരളത്തിന്റെ വളർച്ചയ്ക്ക് പ്രോജക്ട് നേതൃത്വം സുപ്രധാനമാണെന്ന് പ്രോജക്ട് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (പി.എം.ഐ ) കേരള ഘടകം സമ്മേളനം നിർദ്ദേശിച്ചു. ഡിജിറ്റൽ പരിവർത്തനങ്ങളുടെ സാദ്ധ്യതകൾ വിനിയോഗിച്ച് പ്രവർത്തിക്കുന്ന പ്രോജക്ട് മാനേജ്‌മെന്റ് സംവിധാനങ്ങൾ ആവശ്യമാണെന്ന് യോഗം വിലയിരുത്തി. കേരള പ്രസിഡന്റ് അഖില ഗൗരി ശങ്കർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി.എം.ജി പാർട്‌നർ പ്രശാന്ത് എസ്, പി.എം.ഐ സൗത്ത് ഏഷ്യ എം.ഡി അമിത് ഗോയൽ, അനിരുദ്ധ് ശർമ്മ, ശ്രീനിവാസ് ബി., രഘുചന്ദ്രൻ നായർ, ശ്രീകുമാർ വി., ശ്രീജേഷ് വാര്യർ, ജോജി ജോൺ തുടങ്ങിയവർവിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |