കിഴക്കമ്പലം: ഒരു കിലോ ഹാഷിഷ് ഓയിലുമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സാഗർ ഷെയ്ഖിനെ (21) പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡും കുന്നത്തുനാട് പൊലീസും ചേർന്ന് കിഴക്കമ്പലം ബസ് സ്റ്റാൻഡിൽ നിന്ന് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിൽ നിന്ന് ട്രെയിൻ മാർഗം ആലുവയിലെത്തി അവിടെ നിന്ന് കിഴക്കമ്പലം ബസ് സ്റ്റാൻഡിൽ വച്ച് ഹാഷിഷ് ഓയിൽ കൈമാറാൻ നിൽക്കുകയായിരുന്നു. പെരുമ്പാവൂർ എ.എസ്.പി ശക്തിസിംഗ് ആര്യ, കുന്നത്തുനാട് പൊലീസ് ഇൻസ്‌പെക്ടർ സുനിൽ തോമസ്, എസ്.ഐമാരായ സെയ്തു മുഹമ്മദ്, പി.എസ്. കുര്യാക്കോസ്, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, നാദിർഷ, സീനിയർ സി.പി.ഒ മാരായ വർഗീസ് ടി. വേണാട്ട്, ടി.എ. അഫ്‌സൽ, ബെന്നി ഐസക്, ടി.എ. സിറാജ്, സി.പി.ഒ മാരായ എൻ.ജി. അനീഷ്, പി.എ. ഫസൽ, പി. ആർ നിഖിൽ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |