കൂത്താട്ടുകുളം: സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന എം.സി. ചാക്കോ അനുസ്മരണം നടത്തി. സി.പി.ഐ കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് മുതിർന്ന സി. പി. ഐ നേതാവ് എ. എസ്. രാജൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ബീന സജീവൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ബിജോ പൗലോസ് പതാക ഉയർത്തി. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബാബു വർഗീസ്, പി. എം. ഷൈൻ , എ. കെ. ദേവദാസ്, പി.ജി. അനിൽകുമാർ, കൗൺസിലർ സന്ധ്യ പി. ആർ., കെ. രാജു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |