കാഞ്ഞാർ : മഹാദേവ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കർക്കിടക വാവുബലിയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 24 ന് പുലർച്ചെ അഞ്ചു മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ഏകദേശം നൂറോളം വർഷങ്ങളായി ബലിതർപ്പണ ചടങ്ങുകൾ നടക്കുന്ന ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് കാഞ്ഞാർ മഹാദേവ സുബ്രഹ്മണ്യ ക്ഷേത്രം.
നിത്യേന ബലിതർപ്പണവും നമസ്കാരവും നടക്കുന്ന ക്ഷേത്രത്തിൽ എല്ലാ മാസത്തിലെയും അമാവാസി ദിനം വിശേഷമായി ആചരിക്കുന്നു. കർക്കിടകം തുലാം കുംഭമാസങ്ങളിൽ ആയിരങ്ങളാണ് ബലിതർപ്പണത്തിനായി ഇവിടെ എത്തുന്നത്.
ക്ഷേത്രം മേൽശാന്തി ദിപിൻശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. കർക്കിടക വാവിനോടനുബന്ധിച്ച് തിലഹവനം, പിതൃ നമസ്കാരം, പിതൃസായൂജ്യപൂജ എന്നിവ നടത്തുന്നതാണ്.
തൃക്കോവിൽ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം
പടിഞ്ഞാറെകോടിക്കുളം :തൃക്കോവിൽ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ കർക്കിടക വാവിനോടനുബന്ധിച്ച് 24 ന് രാവിലെ മുതൽ കർക്കിടകവാവുബലി നടക്കും. ക്ഷേത്രംമേൽശാന്തി കെ.എൻ. രാമചന്ദ്രൻ ശാന്തി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.
അന്നേദിവസം പിതൃമോക്ഷപ്രാപ്തിക്കായി പ്രത്യേകം തിലഹവനത്തോടുകൂടി പിതൃനമസ്‌കാരവും അടച്ചുനമസ്‌കാരവും പുറകിൽ വിളക്ക്, നമസ്‌കാരഊട്ട്, മറ്റ് പിതൃപൂജകളും നടത്തുവാൻ സൗകര്യം ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് കെ.കെ. അജിത്ത്കുമാർ , സെക്രട്ടറി എം.എൻ. സാബു , കൺവീനർ ബിന്ദു പ്രസന്നൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |