തിരുവനന്തപുരം: 4.17 കിലോ കഞ്ചാവുമായി മൂന്നുപേരെ പേരൂർക്കട പൊലീസ് പിടികൂടി. കവടിയാർ സ്വദേശി മോണി.എ (27), ബ്രാഹ്മിൺസ് കോളനിയിലെ അശ്വിൻ(27), പണ്ഡിറ്റ് കോളനിയിലെ അനന്തൻ(24) എന്നിവരാണ് അറസ്റ്റിലായത്. രണ്ടാം പ്രതി അശ്വിന്റെ ബ്രാഹ്മിൺസ് കോളനി ബി.സി.ആർ.എ ഡി 54 നമ്പർ വീടിന് മുകളിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. വിലപ്നയ്ക്കായി 17 പോളിത്തീൻ കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. കേസിലെ ഒന്നാം പ്രതി മോണി.എ നിരവധി ലഹരി കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |