കൊച്ചി: മുഹമ്മദ് റാഫി ഫൗണ്ടേഷനും അസീസിയയും സംയുക്തമായി എം.എസ്. ബാബുരാജ് സംഗീതനിശ സംഘടിപ്പിച്ചു. എഴുത്തുകാരൻ ഡോ. ഹാഫിസ് മുഹമ്മദ് മുഖ്യാതിഥിയായി. സംഗീതസംവിധായകൻ ബേണി, ഗായകരായ സുദീപ്കുമാർ, അഫ്‌സൽ, ചിത്ര അരുൺ, അൽക്ക അസ്‌കർ, ബാബുരാജിന്റെ ചെറുമകൾ നിമിഷ എന്നിവർ പാട്ടുകൾ അവതരിപ്പിച്ചു. അസീസിയ ചെയർമാൻ അബ്ദുൽ അസീസ്, അവതാരകരായ സനൽ പോറ്റി, ബാലകൃഷ്ണൻ പെരിയ, മുഹമ്മദ്‌റാഫി ഫൗണ്ടേഷൻ കേരള ഫൗണ്ടർ ഹസീർ, കൊച്ചി ഘടകം സെക്രട്ടറി അഡ്വ. സജിദ്, അഡ്വ. സതീഷ്, പ്രൊഫ. ദയാൽ, ബാബുരാജിന്റെ മകൻ ജബ്ബാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |