കൊച്ചി: അതിക്രമങ്ങൾ തടയുക, പൗരാവകാശങ്ങൾ സംരക്ഷിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി കേന്ദ്ര സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ് മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം കൊച്ചി സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ തലത്തിൽ ഏകദിന ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
റിട്ട. ജില്ലാ ജഡ്ജി എൻ. ലീല മണി ഉദ്ഘാടനം ചെയ്തു. ഫാക്കൽറ്റി അംഗങ്ങളായ അഡ്വ. ചാർളി പോൾ, ജിയാസ് ജമാൽ, സുരാജ് അലിശ്ശേരി എന്നിവർ ക്ലാസുകൾ നയിച്ചു.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, എം.എൽ.എസ്.പി., അഡോളസെന്റ് ഹെൽത്ത് എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് സെമിനാറിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |