തൃപ്പൂണിത്തറ: ശ്രീ പൂർണ്ണത്രയീശ സംഗീത സഭയുടെ സുവർണ ജൂബിലിയുടെ ഭാഗമായി നൽകുന്ന സംഗീത സമ്പൂർണ പുരസ്‌കാരം പ്രശസ്ത ഘടം വിദ്വാൻ തൃപ്പൂണിത്തുറ എൻ. രാധാകൃഷ്ണന്. ഞായറാഴ്ച്ച വൈകിട്ട് 5.30ന് കളിക്കോട്ട പാലസിൽ നടക്കുന്ന ചടങ്ങിൽ കെ. ബാബു എം.എൽ.എ പുരസ്‌കാരം സമർപ്പിക്കും. തുടർന്ന് ഡോ. ശ്രീവത്സൻ ജെ. മേനോൻ നയിക്കുന്ന " കേരളീയം സുഗേയം" എന്ന സംഗീത സദസ്. കേരളീയ വാഗ്ഗേയകാരന്മാരുടെ കൃതികളെ ആസ്പദമാക്കി അവതരിപ്പിക്കുന്ന കച്ചേരിക്ക് പക്കമേളമൊരുക്കുന്നത് ഇടപ്പള്ളി അജിത് (വയലിൻ), ബാലകൃഷ്ണ കമ്മത്ത് (മൃദംഗം), തൃപ്പൂണിത്തുറ എൻ. രാധാകൃഷ്ണൻ (ഘടം).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |