കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേഴ്സ് ( ഐ.ഇ.ഇ.ഇ) കൗൺസിലിന്റെ സുവർണ ജൂബിലി ആഘോഷം ഇന്ന് പാലാരിവട്ടം ഹോട്ടൽ റെനൈയിൽ നടക്കും. രാജ്യത്ത് ഉടനീളം സാങ്കേതിക വിദ്യ, ഗവേഷണം, വിദ്യാഭ്യാസം, പ്രൊഫഷണൽ വികസനം എന്നീ മേഖലയിൽ കൗൺസിൽ വഹിച്ച അര നൂറ്റാണ്ടിന്റെ ചരിത്രം അടയാളപ്പെടുത്തുന്നതായിരിക്കും സുവർണ ജൂബിലി ആഘോഷമെന്ന് കേരള ഘടകം ചെയർമാൻ പ്രൊഫ. ഡോ. ബി.എസ്. മനോജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ഐ.ഇ.ഇ.ഇ പ്രസിഡന്റ് ഡോ. കാതലീൻ ക്രാമർ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |