കൊച്ചി: ഔദ്യോഗികജീവിതത്തിൽ ഏറ്റവും അഭിമാനവും സംതൃപ്തിയും തോന്നിയ കാലഘട്ടമാണ് വി. എസ്. അച്യുതാനന്ദൻ എന്ന മുഖ്യമന്ത്രിയോടൊപ്പം പ്രവർത്തിച്ച മൂന്നുവർഷമെന്ന് ശാസ്ത്രസാങ്കേതിക-പരിസ്ഥിതി കൗൺസിൽ എക്‌സി. വൈസ് പ്രസിഡന്റും വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും ആയിരുന്ന ഡോ. ഇ. പി. യശോധരൻ പറഞ്ഞു. ശാസ്ത്ര-സാങ്കേതികരംഗത്ത് യു.എന്നിൽ 95 മുതൽ പ്രവർത്തിച്ചിരുന്ന തന്നെ അദ്ദേഹം ക്ഷണിക്കുകയായിരുന്നു. ഓരോ വിഷയത്തിലുമുള്ള അദ്ദേഹത്തിന്റെ അവഗാഹം കൂടിക്കാഴ്ചയിൽ ബോദ്ധ്യപ്പെട്ടു.
ആഴ്ച തോറുമുള്ള ഔദ്യോഗികചർച്ചകളിൽ കാര്യങ്ങൾ ആഴത്തിൽ പഠിച്ചശേഷമാണ് നിർദ്ദേശങ്ങൾ നൽകിയിരുന്നത്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ലാളിത്യത്തോടെ ഇടപെട്ടു. വകുപ്പിന്റെ ഭാഗമായി ഒട്ടേറെ നിയമനങ്ങൾക്ക് അവസരമുണ്ടായിട്ടും അനധികൃത ഇടപെടൽ നടത്തിയില്ല. പരിസ്ഥിതി സംരക്ഷണത്തിനും സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് നിഷ്‌കർഷിച്ചിരുന്നതായും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |