കൊച്ചി: അനശ്വര ഗായകൻ മുഹമ്മദ് റഫിയെ അനുസ്മരിക്കാൻ ആരാധകർ ഒരുക്കുന്ന സംഗീതനിശയ്‌ക്ക് ഗാനഗന്ധവൻ കെ.ജെ. യേശുദാസ് ഓഡിയോ സന്ദേശം വഴി ആശംസകൾ നേരും. ഗുരുതുല്യനായ റഫിയെയും ഗാനങ്ങളും അദ്ദേഹം അനുസ്‌മരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
റഫിയുടെ 45-ാം ഓർമ്മദിനമായ 31ന് വൈകിട്ട് ഏഴു മുതൽ 'ലെറ്റ് അസ് സിംഗ് മ്യൂസിക് ഗ്രൂപ്പിന്റെ' യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലാണ് 'മുഹമ്മദ് റഫി നൈറ്റ്' ഒരുക്കുന്നത്. ഗാനസന്ധ്യയുടെ ഉദ്ഘാടനം ഗായകൻ കെ.ജി. മാർക്കോസ് നിർവഹിക്കും. കവി കൈതപ്രം ദാമോദരൻ നമ്പൂതിരി, സംവിധായകൻ ജയരാജ്, ഗായകൻ തോപ്പിൽ ആന്റോയുടെ മകൻ മേരിദാസ്, സംഗീതസംവിധായകൻ ബേണി തുടങ്ങിയവർ മുഹമ്മദ് റഫിയെ അനുസ്മരിക്കും.
റഫീക് സീലാട്ടും മനീഷ് പരേഖും അഡ്മിൻമാരും അബ്ദുൽ ഗഫൂർ ഹുസൈൻ ചീഫ് മോഡറേറ്ററുമായ 'ലെറ്റ് അസ് സിംഗ് മ്യൂസിക് ഗ്രൂപ്പ്' മുഹമ്മദ് റഫി, കിഷോർ കുമാർ തുടങ്ങിയ ഗായകരുടെ സ്മരണാർത്ഥം ഗാനസന്ധ്യകൾ സംഘടിപ്പിക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |