പടിഞ്ഞാറെ കല്ലട: അനാഥരായി മരിച്ചവർക്കു വേണ്ടി ബലിയിടാൻ ശക്തികുളങ്ങര സ്വദേശിയും തയ്യൽ തൊഴിലാളിയുമായ ശക്തികുളങ്ങര ഗണേഷ് ഇക്കുറിയും കൊല്ലം തിരുമുല്ലാവാരം കടപ്പുറത്തെത്തി.
നാട്ടുകാർക്കെല്ലാം പ്രിയങ്കരനായ ജീവകാരുണ്യ പ്രവർത്തകനാണ് ശക്തികുളങ്ങര ഗണേഷ്. ദേശീയപാതയിലും മറ്റും അപകടങ്ങൾ ഉണ്ടാവുമ്പോൾ നാട്ടുകാർ ആദ്യം വിളിക്കുന്നത് ഗണേഷിനെയാണ്. കാരണം ഏതു പാതിരാത്രിയാണെങ്കിലും ഗണേഷ് അവിടെ ഓടിയെത്തും. തെരുവിൽ അലയുന്ന അനാഥരെ അഭയ കേന്ദ്രങ്ങളിൽ എത്തിക്കാനും മുൻപന്തിയിലുണ്ട്. കൊല്ലം ജില്ലാ ആശുപത്രിയിൽ ആരോരുമില്ലാത്ത രോഗികൾക്ക് തുണയായി ഗണേഷുണ്ടാവും. അനാഥാലയങ്ങളിൽ മരിക്കുന്നവരെ ശ്മശാനങ്ങളിൽ എത്തിക്കാറുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ, മറ്റെല്ലാവരും ഭയപ്പെട്ടു മാറിനിന്നപ്പോൾ ഗണേഷ് നിർഭയമായി പൊതു ശ്മശാനങ്ങളിലും മറ്റും എത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |