ആലുവ: ആലുവ ജലശുദ്ധീകരണശാലയുടെ പമ്പിംഗ് സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ അന്യസംസ്ഥാനക്കാരനെ പൊലീസും ഫയർഫോഴ്സും ചേർന്ന് പിടികൂടി. അസാം സ്വദേശി നിർമ്മൽ ബിശ്വാസ് ശർമയെയാണ് (28) പിടികൂടിയത്. ഇയാൾക്കെതിരെ പെറ്റിക്കേസ് ചുമത്തി വിട്ടയച്ചതായി ആലുവ എസ്.എച്ച്.ഒ വി.എം. കെർസൺ പറഞ്ഞു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് ജലശുദ്ധീകരണശാലയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന ഭാഗത്ത് പെരിയാറിൽ ഇയാളെ ജീവനക്കാർ കണ്ടെത്തിയത്. പെരിയാറിൽ ജലനിരപ്പ് കൂടി നല്ല കുത്തൊഴുക്കുണ്ടായിട്ടും ഇയാൾ എങ്ങനെയാണ് ഇവിടെയെത്തിയതെന്ന് വ്യക്തമല്ലായിരുന്നു. ഫയർഫോഴ്സ് സ്കൂബാ ടീം പുഴയിലിറങ്ങിയാണ് ഇയാളെ പിടികൂടിയത്. ഇയാൾ പരസ്പര വിരുദ്ധമായി സംസാരിച്ചെങ്കിലും മാനസിക തകരാറൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |