വൈപ്പിൻ: ചെറായി എസ്.എം.എച്ച് .എസിലെ കായികാദ്ധ്യാപികയായിരുന്ന ഹേമപ്രഭാ രവീന്ദ്രന്റെ സ്മരണാർത്ഥം നൽകുന്ന കായിക ബഹുമതിയായ മൂന്നാമത് ഹേമപ്രഭ പുരസ്കാരത്തിന് എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി എം.ബി. ലക്ഷ്മി അർഹയായി. അത്ലറ്റിക്സിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്ന ഹൈസ്കൂൾ വിദ്യാർത്ഥികളെയാണ് ഈ പുരസ്കാരത്തിന് പരിഗണിക്കുന്നത്. ഇന്ന് എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാര ജേതാവിന് മെഡലും 25000 രൂപയും സമ്മാനിക്കുമെന്ന് ഹേമപ്രഭ ട്രസ്റ്റ് ഭാരവാഹികളായ നീത രവീന്ദ്രൻ, സുനിത രവീന്ദ്രൻ, മനോജ് രവീന്ദ്രൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |