കൊച്ചി: ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ വിവിധ സംഘടനകൾ പ്രതിഷേധിച്ചു. പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ വെസ് ചെയർമാനുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. സുപ്രീം കോടതി ഇടപെടണമെന്ന് ജോ. ക്രിസ്ത്യൻ കൗൺസിൽ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. അറസ്റ്റിൽ നാഷണലിസ്റ്റ് വനിതാ കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജിൻസി ജേക്കബ്, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. ഗിരി, സംസ്ഥാന വൈസ് ചെയർപേഴ്സൺ ഉഷ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |