കൊച്ചി: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ.) നാളെ കാക്കനാട് സിവിൽ സ്റ്റേഷൻ മാർച്ചും ധർണയും നടത്തുമെന്ന് ജില്ല സെക്രട്ടറി ഡാൽമിയ തങ്കപ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണന അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ നിർദ്ദേശങ്ങൾ ഉപേക്ഷിക്കുക, പി.ഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക തുടങ്ങിയ നാല്പതിലേറെ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് പി.കെ. സൈനബ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജി. ആനന്ദകുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ് മുഖ്യപ്രഭാഷണം നടത്തും. ഏലിയായ് മാത്യു, കെ.ജെ. ഷൈൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |