കളമശേരി: സ്കൂൾ പ്രഭാത ഭക്ഷണ പദ്ധതി നാലാം വർഷത്തിലേക്ക് കളമശേരി നിയമസഭാമണ്ഡലത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള 'പോഷക സമൃദ്ധം പ്രഭാതം' എന്ന പ്രഭാത ഭക്ഷണ പരിപാടി നാളെ തുടങ്ങും. 39 സർക്കാർ-എയ്ഡഡ് പ്രൈമറി സ്കൂളുകളിലുമാണ് വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്നത്. ജില്ലയിലെ സ്കൂളുകളിൽ നടപ്പാക്കിയ ആദ്യത്തെ പ്രഭാത ഭക്ഷണ പദ്ധതിയാണിത്. എച്ച്.എം.ടി കോളനി എൽ.പി സ്കൂളിൽ വ്യവസായ മന്ത്രി പി. രാജീവ് നിർവ്വഹിക്കും. ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ദിവസവും എട്ടായിരത്തോളം കുട്ടികൾക്കാണ് പ്രഭാത ഭക്ഷണം നൽകുന്നത്. കഴിഞ്ഞ 3 വർഷങ്ങളിലും ഈ പദ്ധതിയിലൂടെ പ്രഭാത ഭക്ഷണം വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |