കൊച്ചി: ദൈവത്തേക്കാൾ ഉയരെയാണ് ഗുരുവിന്റെ സ്ഥാനമെന്ന ഭാരതീയ ദർശനത്തിന്റെ പ്രതിബിംബമാണ് പ്രൊഫ. എം.കെ. സാനുവെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അനുസ്മരിച്ചു. വിദ്യാർത്ഥികൾ എന്ത് ചിന്തിക്കണമെന്ന് അടിച്ചേൽപ്പിക്കാതെ, യാഥാർത്ഥ്യബോധത്തോടെ ശരിയായ ദിശയിൽ മുന്നേറാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. സമൂഹത്തെയാകെ സ്വാധീനിക്കാൻ കഴിഞ്ഞു. ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. ചിന്തകൾ, വാക്കുകൾ, പ്രവർത്തനങ്ങൾ, വിശുദ്ധി എന്നിവയിലൂടെ ലോകത്തെ വിസ്മയിപ്പിച്ചു. ജീവിതം എങ്ങനെ പൂർണമാക്കണമെന്ന വലിയ പാഠവും നൽകിയാണ് യാത്രയായതെന്നും ജസ്റ്റിസ് പറഞ്ഞു.