കൊച്ചി: മുസ്ലീം എഡ്യൂക്കേഷൻ സൊസൈറ്റിയുടെ (എം.ഇ.എസ്) ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യൂനപക്ഷങ്ങളും ഇന്ത്യൻ ഭരണഘടയും ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്നീ വിഷയങ്ങളിൽ നാളെ സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആലുവ മഹാത്മാഗാന്ധി ടൗൺഹാളിൽ വൈകിട്ട് നാലിന് നടക്കുന്ന സെമിനാറിൽ അഡ്വ. ഹാരിസ് ബീരാൻ എം.പി, ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി എന്നിവർ സംസാരിക്കും. എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ. ഫസൽ ഗഫൂർ മോഡറേറ്ററായിരിക്കും. ജില്ലാ പ്രസിഡന്റ് കെ.എം ലിയാഖത്തലിഖാൻ അദ്ധ്യക്ഷത വഹിക്കും. ടി.എം. സക്കീർ ഹുസൈൻ, എം. എം. അഷറഫ്, ജില്ലാ പ്രസിഡന്റ് കെ.എം. ലിയാഖത്തലിഖാൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |